മറിയത്തിന്റെ മാതൃകയനുസരിച്ച് ഈശോയെ ശുശ്രൂഷിക്കണം

സ്വര്‍ഗ്ഗത്തിലേക്ക് നോക്കുക. അവിടെ ഈശോയും മറിയവും മഹിമപ്രതാപത്തില്‍ വിളങ്ങി ശോഭിക്കുന്നത് കാണുക. ഭൂമിയില്‍ അവര്‍ എത്ര വിനീതരും അജ്ഞാതരുമായിരുന്നെന്നും ഓര്‍ക്കുക.

നാമെല്ലാവരെയും ശുശ്രൂഷിക്കുവാനാണ്ഈശോ മനുഷ്യനായി ലോകത്തില്‍ വന്നത്. മറിയം ദാസിയെന്ന് സ്വയം നാമകരണം ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ ആകാശവും ഭൂമിയും ഒരുപോലെ ഈശോയുടെയും മറിയത്തിന്റെയും മഹിമസ്തുതികളെ പ്രകീര്‍ത്തിക്കുന്നു.
നമുക്കും ആ സ്‌ത്രോത്രഗീതങ്ങളില്‍ സംബന്ധിച്ച് ഈശോയുടെയും മറിയത്തിന്റെയും മധുരനാമങ്ങളെ പാടിപ്പുകഴ്ത്താം.
അവര്‍ നമുക്കുവേണ്ടി ദാസ്യവൃത്തി അനുഷ്ഠിക്കാന്‍ തിരുമനസ്സായതിനാല്‍ ഇപ്പോള്‍ അവര്‍ക്ക് ശുശ്രൂഷ ചെയ്യേണ്ടത് നമ്മുടെ കടമയാണ്. ആകയാല്‍ മനുഷ്യപുത്രരേ നിങ്ങള്‍ കര്‍ത്താവിനെ സേവിക്കുവിന്‍. താന്‍ നമ്മെ ആദ്യമായി ശുശ്രൂഷിക്കുവാന്‍ കനിഞ്ഞതോര്‍ത്ത്് അവിടുത്തെ നിങ്ങളും ശുശ്രൂഷിക്കുവിന്‍.
മറിയത്തെയും നിങ്ങള്‍ സേവിക്കുവിന്‍. താന്‍ നമ്മെ ആദ്യമായി ശുശ്രൂഷിക്കുവാന്‍ കനിഞ്ഞതോര്‍ത്ത് അവിടുത്തെ നിങ്ങളും ശുശ്രൂഷിക്കുവിന്‍. മറിയത്തെയും നിങ്ങള്‍ സേവിക്കുവിന്‍. എന്തെന്നാല്‍ ശാലീനതയുടെയും സേവനത്തിന്റെയും സവിശേഷമാതൃക അവളാണ് നമുക്കു തന്നിട്ടുളളത്. നമുക്കേറ്റവും ഉത്തേജനം നല്കുന്ന ഈ രണ്ടുത്തമ മാതൃകകളെ സര്‍വ്വപ്രധാനമായി വണങ്ങുകയും അനുഗമിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. അതില്‍ നിന്ന് നമുക്കു വളരെ ജ്ഞാനപ്രയോജനം ലഭിക്കുകയും ചെയ്യും.
ദിവസം തോറും മണിക്കൂറുകള്‍ തോറും അവരോട് പ്രാര്‍ത്ഥിക്കുക ശത്രുവിനെ കീഴടക്കി വിജയത്തിന്റെ പരമസന്തുഷ്ടി നമുക്കു നല്കുവാന്‍ അവര്‍ക്ക് വല്ലഭമുണ്ട്.
( മരിയാനുകരണത്തില്‍ നിന്ന്)