ഇന്ത്യയിലെ ആദ്യ കത്തോലിക്കാ വനിതാ എഡിറ്റര്‍ അന്തരിച്ചു

കൊല്‍ക്കൊത്ത: ഇന്ത്യയിലെ ആദ്യ കത്തോലിക്കാ വനിതാ എഡിറ്റര്‍ അന്തരിച്ചു. ഇന്ത്യയിലെ കത്തോലിക്കാപ്രസിദ്ധീകരണങ്ങളില്‍ ആദ്യവനിതാ എഡിറ്ററായിരുന്ന സിസ്റ്റര്‍ കാരിദാദ് പറമുണ്ടയില്‍ ആണ് മരണമടഞ്ഞത്.

ഏതാനും വര്‍ഷങ്ങളായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന സിസ്റ്ററുടെ മരണം ഹൃദയസ്തംഭനം മൂലമായിരുന്നു. 71 വയസായിരുന്നു. കൊല്‍ക്കൊത്തയില്‍ നിന്ന് പുറത്തിറങ്ങുന്ന ഹെറാള്‍ഡ് കത്തോലിക്കാ വീക്കിലിയുടെ എഡിറ്ററായിരുന്നു സിസ്റ്റര്‍. നൂറ്റാണ്ടുകളായി വൈദികര്‍ മാത്രം കത്തോലിക്കാപ്രസി്ദ്ധീകരണങ്ങളുടെ എഡിറ്ററായി ജോലി ചെയ്യുമ്പോള്‍ ആദ്യമായിട്ടായിരുന്നു ഒരു കന്യാസ്ത്രീ ആ ചുമതല ഏറ്റെടുക്കുന്നത്.

സിസ്‌റ്റേഴ്‌സ് അഡോറെസ് ഹാന്‍ഡ്‌മെയ്ഡ് ഓഫ് ദ ബ്ലെസഡ് സാക്രമെന്റ് ആന്റ് ചാരിറ്റി സഭാംഗമായിരുന്നു. ശവസംസ്‌കാര ശുശ്രൂഷകള്‍ നാളെ രാവിലെ പത്തുമണിക്ക് അതിരൂപത ചാപ്പലില്‍ നടക്കും.