ബിഷപ് ലിനസ് നിര്‍മ്മല്‍ ഗോമസ്: ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്

കൊല്‍ക്കൊത്ത: ബിഷപ് ലിനസ് നിര്‍മ്മല്‍ ഗോമസിന്റെ നൂറാം ജന്മദിനം ആഘോഷിച്ചു. ഈശോസഭാംഗമായ ഇദ്ദേഹം ബാരിപ്പൂര്‍ രൂപതയുടെ ആദ്യ മെത്രാനാണ്. ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന മെത്രാനാണ് ഇദ്ദേഹമെന്ന് കൊല്‍ക്കൊത്ത ജസ്യൂട്ട് പ്രൊവിന്‍സിലെ ഫാ. പി ജെ ജോസഫ് പറയുന്നു. ഇന്നാണ് ബിഷപ് ലിനസ് നിര്‍മ്മലിന്റെ പിറന്നാള്‍ ആഘോഷിച്ചത്.

ഈ പ്രായത്തിലും സേവനത്തിലും ശുശ്രൂഷയിലും നിരതനാണ് ബിഷപ് ലിനസ്, കോവിഡ് വ്യാപനത്തിന് മുമ്പ് ടേബിള്‍ ടെന്നിസും കളിക്കാറുണ്ടായിരുന്നു. ബാരിപ്പൂര്‍ രൂപതയെ 18 വര്‍ഷത്തോളം ബിഷപ് ലിനസ് സേവിച്ചു. 1997 ല്‍ ബംഗ്ലാദേശിലെ ജസ്യൂട്ട് മിഷന്റെ ചുമതല ഏറ്റെടുത്തു. അതിന് മുമ്പു വരെ ബംഗ്ലാദേശില്‍ ഒരു ഈശോസഭാംഗം പോലും ഉണ്ടായിരുന്നില്ല. അവിടെ 14 വര്‍ഷം സേവനം അനുഷ്ഠിച്ചതിന് ശേഷമാണ് കൊല്‍ക്കൊത്തയിലേക്ക് മടങ്ങിയത്.

2014 മുതല്‍ ബിഷപ് ലിനസ് ഇവിടെയാണ്. എനിക്ക് ഇവിടെ പ്രത്യേകിച്ച് ജോലിയൊന്നുമില്ല, പ്രാര്‍ത്ഥനയല്ലാതെ..ചിലപ്പോള്‍ ഏതെങ്കിലും അച്ചന്മാര്‍ ഉപദേശം ചോദിച്ച് വരും. ഞാന്‍ അവര്‍ക്ക് വേണ്ടതു പറഞ്ഞുകൊടുക്കും. ബിഷപ് ലിനസ് നിര്‍മ്മല്‍ പറയുന്നു.