ഇഡോനേഷ്യയില്‍ മൂന്ന് വൈദികര്‍ക്ക് കോവിഡ്

ഇഡോനേഷ്യ: ഇഡോനേഷ്യയിലെ പര്‍വര്‍ക്കേര്‍ട്ടോ രൂപതയില്‍ മൂന്നു വൈദികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രൂപത വക സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രണ്ടു സ്റ്റാഫുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു വൈദികന്റെ രണ്ടാം വട്ട ടെസ്റ്റ് നെഗറ്റീവായിരുന്നുവെങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ സെല്‍ഫ് ഐസൊലേഷനില്‍ തുടരുകയാണ്.

ക്രൈസ്റ്റ് ദ കിംങ് കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നാണ് കോവിഡ് ബാധയുണ്ടായതെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് ഫാ. പര്‍വോസാന്റോസാ അറിയിച്ചു. അതൊരു വ്യാജപ്രചരണമാണ്. കോവിഡ് ബാധിച്ചവരെല്ലാം വിവിധ കമ്മ്യൂണിറ്റിയില്‍ നിന്ന് വന്നവരാണ്. അവര്‍ക്കെവിടെ നിന്നാണ് കോവിഡ് ബാധിച്ചതെന്ന് അറിയില്ല. അദ്ദേഹം അറിയിച്ചു.

ഓഗസ്റ്റ് രണ്ടുമുതല്‍ ക്രൈസ്റ്റ് ദ കിംങ് കത്തീഡ്രല്‍ ദേവാലയം തുറന്ന് വിശുദ്ധ കുര്‍ബാന ആരംഭിച്ചിരുന്നു.ഇതുവരെ 111,000 കോവിഡ് 19 കേസുകളും 5,236 മരണങ്ങളും ഇഡോനേഷ്യയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.