സുമാത്ര: ഇന്‍ഡോനേഷ്യയിലെ ഷിബോല്‍ഗാ രൂപതയിലെ ബിഷപിനും വൈദികനും കോവിഡ് സ്ഥിരീകരിച്ചു. രൂപത ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് അനിസെറ്റസ് ബോണ്‍ഗസുവിനും ഫാ. ആല്‍ബോയിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 79 കാരനായ ആര്‍ച്ച് ബിഷപ് കപ്പൂച്ചിന്‍ സഭാംഗമാണ്. 2018 സെപ്തംബറിലാണ് ഇദ്ദേഹം രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയത്. മേഡന്‍ അതിരൂപതയില്‍ നിന്ന് വിരമിച്ച ഇദ്ദേഹം അഡ്മിനിസ്‌ട്രേറ്ററായി ഷിബോഗോയില്‍ തുടരുകയായിരുന്നു.
നോര്‍ത്ത് സുമാത്രയിലെ ആര്‍ച്ച് ബിഷപ് കോര്‍ണെലിയസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഒക്ടോബര്‍ 15 ന് ഒരു ഡീക്കന്‍ പട്ടത്തില്‍ പങ്കെടുത്തതിന് ശേഷമാണ് ബിഷപ് കോവിഡ് ബാധിതനായത്. ആര്‍ച്ച് ബിഷപ്പിനൊപ്പം സഹായിയായ ഫാ. ആല്‍ബോയിനുമുണ്ടായിരുന്നു.