ഇഡോനേഷ്യയില്‍ ദൈവനിന്ദാക്കുറ്റം ആരോപിച്ച് കത്തോലിക്കനെ അറസ്റ്റ് ചെയ്തു

വെസ്റ്റ് ജാവ: ഇസ്ലാം മതത്തെയും പ്രവാചകനെയും അപമാനിച്ചു എന്ന കുറ്റം ആരോപിച്ച കത്തോലിക്കനെ പോലീസ് അറസ്റ്റ് ചെയ്തു. അപ്പോളിനാരിസ് ദര്‍മാവാന്‍ എന്ന എഴുപതുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ട്വിറ്ററില്‍ അപമാനകരമായ കമന്റ് ചെയ്തു എന്നാണ് ആരോപണം. യൂട്യൂബില്‍ ഇസ്ലാമിക വിരുദ്ധ വീഡിയോ പോസ്റ്റ് ചെയ്തു എന്ന ആരോപണവും ഇദ്ദേഹം നേരിടേണ്ടിവന്നിട്ടുണ്ട്.

മുസ്ലീം സമൂദായത്തില്‍ ജനിച്ചുവളര്‍ന്ന ദര്‍മാവാന്‍ പിന്നീട് കുടുംബസമേതം കത്തോലിക്കാവിശ്വാസം സ്വീകരിക്കുകയായിരുന്നു. 2015 ല്‍ നാലുവര്‍ഷം ജയില്‍ ശിക്ഷയും സമാനമായ കുറ്റത്തിന് അദ്ദേഹം അനുഭവിച്ചിരുന്നു.