വത്തിക്കാന്‍ പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്റര്‍ റിലീജിയസ് ഡയലോഗിലേക്ക് ഇന്ത്യന്‍ വൈദികന്‍

മുംബൈ: വത്തിക്കാന്‍ പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്റര്‍റിലീജിയസ് ഡയലോഗിന്റെ ഉപദേശകനായി ഫാ. സെബാസ്റ്റ്യന്‍ മരിയ മൈക്കലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സോഷ്യോളജിസ്റ്റും എഴുത്തുകാരനുമായ ഇദ്ദേഹം ഡിവൈന്‍ വേര്‍ഡ് സന്യാസസഭാംഗമാണ്.

മുംബൈ അതിരൂപതയിലെ ഇന്റര്‍ റിലീജിയസ് ഡയലോഗ് കമ്മീഷന്‍ ഡയറക്ടറാണ്. ജര്‍മ്മനിയിലെ വിവിധ യൂണിവേഴ്‌സിറ്റികളിലെ വിസിറ്റിംങ് പ്രഫസറാണ്. അഞ്ചുവര്‍ഷത്തേക്കാണ് പുതിയ നിയമനം.

1964 ല്‍ പോപ്പ് പോള്‍ ആറാമനാണ് മറ്റ് മതങ്ങളുമായുള്ള സംവാദത്തിനായി ഇന്റര്‍ റിലീജിയസ് ഡയലോഗ് എന്ന ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിച്ചത്. തുടക്കത്തില്‍ സെക്രട്ടറിയേറ്റ് ഫോര്‍ നോണ്‍ ക്രിസ്ത്യന്‍സ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. 1988 മുതല്ക്കാണ് പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്റര്‍ റിലീജിയസ് ഡയലോഗ് എന്ന പേരു സ്വീകരിച്ചത്.