ബാഗ്ദാദ്: ഇറാക്കിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് മിറ്റ്ജാ ലെസ്‌ക്കോവറിന് കോവിഡ് സ്ഥിരീകരിച്ചു. മാര്‍ച്ച് 5 മുതല്‍ 8 വരെ തീയതികളിലാണ് പാപ്പായുടെ ഇറാക്ക് സന്ദര്‍ശനം. ആദ്യമായിട്ടാണ് ഒരു മാര്‍പാപ്പ ഇറാക്ക് സന്ദര്‍ശിക്കുന്നത്. ഇതിന്റെ പേരില്‍ ലോകം മുഴുവന്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനം. ഞായറാഴ്ചയാണ് ആര്‍ച്ച് ബിഷപ്പിന് കോവിഡ് സ്ഥിരീകരിച്ചത്, സെല്‍ഫ് ഐസൊലേഷനിലാണ് അദ്ദേഹമെന്നും പാപ്പായുടെ സന്ദര്‍ശനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും ആര്‍ച്ച് ബിഷപ്പിന്റെ സെക്രട്ടറി ഫാ. എര്‍വിന്‍ ലെന്‍ജില്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ആര്‍ച്ച് ബിഷപ് ലെസ്‌ക്കോവറിനെ മാര്‍പാപ്പ ഇറാക്കിന്റെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആയി നിയമിച്ചത്.