ബാഗ്ദാദ്: ഐഎസ് അധിനിവേശത്തെ തുടര്‍ന്ന് പലായനം ചെയ്ത ക്രൈസ്തവരില്‍ 23000 പേര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക ്‌സന്ദര്‍ശത്തിന് ശേഷം തിരികെയെത്തിയതായി വാര്‍ത്ത. വര്‍ഷങ്ങള്‍ നീണ്ട അക്രമങ്ങള്‍ക്ക് ശേഷം സ്വന്തം ജന്മനാട്ടിലേക്ക് തിരികെയെത്താന്‍ കാരണമായത് പാപ്പായുടെ സന്ദര്‍ശനവും അത് നല്കിയ പ്രത്യാശയുമാണെന്നാണ് വാര്‍ത്തകള്‍. രണ്ടുവര്‍ഷം മുമ്പ് ഖാറഘോഷ്, നിനവെ പ്ലെയ്ന്‍ എന്നിവിടങ്ങളിലെല്ലാം ക്രിസ്ത്യന്‍ പ്രാതിനിധ്യം വളരെ കൂടുതലായിരുന്നു.
ഇറാക്കിലെ തന്നെ ഏറ്റവും വലിയ ക്രൈസ്തവ നഗരമായിരുന്നു ഖാറഘോഷ്. എന്നാല്‍ അവിടെയെല്ലാം നാമമാത്ര ക്രൈസ്തവരാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് സ്വന്തം നാടും വീടും ഉപേക്ഷിച്ചുപോയവരുടെ തിരിച്ചുവരവ് ശ്രദ്ധേയമാകുന്നത്. ഒരു മാസം മുമ്പായിരുന്നു പാപ്പായുടെ ചരിത്രപ്രസിദ്ധമായ ഇറാക്ക് സന്ദര്‍ശനം. ഒരു മാര്‍പാപ്പ ആദ്യമായിട്ടായിരുന്നു ഇറാക്ക് സന്ദര്‍ശിച്ചത്. പാപ്പായുടെ സന്ദര്‍ശനത്തോടെ ഞങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് തോന്നിത്തുടങ്ങി. ആരൊക്കെയോ ഞങ്ങളെ പരിഗണിക്കുന്നുണ്ടെന്നൊരു തോന്നല്‍. ഞങ്ങള്‍ സുരക്ഷിതരാണെന്നും. ഖാറഘോഷിലേക്ക് തിരികെയെത്തിയ അധ്യാപകനും എഴുത്തുകാരനുമായ ജോസഫ് ഗ്വില്ലാനയുടെ വാക്കുകളാണ് ഇത്.
അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് ഇറാക്കിലെ ക്രൈസ്തവരുടെ പ്രതീക്ഷ. ദുര്‍ബലമായ ഗവണ്‍മെന്റില്‍ അവര്‍ക്ക് വേണ്ടത്ര വിശ്വാസമില്ല.