നൈജീരിയ: ഇസ്ലാമിക തീവ്രവാദികള്‍ ഈ വര്‍ഷം ആദ്യ നാലു മാസത്തിനുള്ളില്‍ കൊലപ്പെടുത്തിയത് 1400 ക്രൈസ്തവരെ

നൈജീരിയ: 2021 ലെ ആദ്യ നാലു മാസത്തിനുള്ളില്‍ ഇസ്ലാമിക തീവ്രവാദികള്‍ നൈജീരിയായില്‍ കൊലപെടുത്തിയത് 1400 ക്രൈസ്തവരെ. 2,200 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. ഫുലാനി ഹെര്‍ഡ്‌സ്‌മെനാണ് ഇതിന് പിന്നിലുള്ളത്. 2014 മുതല്‍ ഉണ്ടായ ഏറ്റവും വലിയ നിരക്കാണ് ഇത്. കാഡുന സ്റ്റേറ്റിലാണ് ഏറ്റവുംകൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത്. 300. ബെന്യൂ രണ്ടാം സ്ഥാനത്തുണ്ട്. 200 ക്രൈസ്തവരാണ് ഇവിടെ കൊല്ലപ്പെട്ടിരിക്കുന്നത്.

തട്ടിക്കൊണ്ടുപോകപ്പെട്ട 2,200 പേരില്‍ കാഡുനയാണ് മുന്നില്‍, 800 ക്രൈസ്തവരെയാണ് ഇവിടെ നിന്ന് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. നൈഗര്‍ സ്‌റ്റേറ്റ് രണ്ടാം സ്ഥാനത്തുണ്ട്. 300 ഇസ്ലാമിക തീവ്രവാദം നൈജീരിയായില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശക്തമായികൊണ്ടിരിക്കുകയാണ്.