പാലസ്തീന്: ആറാം നൂറ്റാണ്ടിലുണ്ടായിരുന്ന മാമ്മോദീസാ തൊട്ടി ഇസ്രായേല്‍ സേന പാലസ്തീന് നഗരത്തില്‍ നിന്ന് എടുത്തുനീക്കി. ബൈസൈന്റൈയന് കാലഘട്ടത്തിലുണ്ടായിരുന്ന മാമ്മോദീസാ തൊട്ടിയാണ് ഇത്. ഇരുപത് വര്‍ഷം മുമ്പ് ആര്‍ക്കിയോളജിക്കല്‍ സൈറ്റില്‍ നിന്ന് മോഷ്ടിച്ചതായതുകൊണ്ടാണ് മാമ്മോദീസാ തൊട്ടി നീക്കം ചെയ്തതെന്നാണ് ഇസ്രായേലിന്റെ വിശദീകരണം.
അവരെ സംബന്ധിച്ചിടത്തോളം മാമ്മോദീസാ തൊട്ടിയുടെ വീണ്ടെടുപ്പ് ചരിത്രപരമായ ഒരു നേട്ടമാണ് ടെല്‍ ടെക്കോ ആര്‍ക്കിയോളജിക്കല്‍ സൈറ്റിലേക്ക് ഇത് തിരികെയെത്തിക്കും. വളരെ പ്രധാനപ്പെട്ടതും സന്തോഷകരവുമായ നിമിഷം എന്നാണ് ഇസ്രായേല്‍ ആര്‍ക്കിയോളജിക്കല്‍ യൂണിറ്റ് തലവന്‍ ഹനാനിയ ഹിസ്മിയുടെ അഭിപ്രായം.
ഇസ്രായേലുംപാലസ്തീനും തമ്മിലുള്ള പ്രശ്നപരിഹാരങ്ങള്‍ക്ക് യുഎസ് മെത്രാന് സമിതിയും വത്തിക്കാനും മുന്‍കൈയെടുക്കുന്നു. രണ്ടു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് സമാധാനത്തിലും സുരക്ഷിതത്വത്തിലും കഴിയാനുള്ള അവകാശത്തെ അവര്‍ ആദരിക്കുകയും ചെയ്യുന്നു.