ഇറ്റാലിയന്‍ സ്ഥാനപതി കൊല്ലപ്പെട്ടു, മാര്‍പാപ്പ അനുശോചിച്ചു

വത്തിക്കാന്‍ സിറ്റി: കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ ഇറ്റാലിയന്‍ അംബാസിഡറും അംഗരക്ഷകനും കൊല്ലപ്പെട്ടു. ഇറ്റാലിയന്‍ അംബാസിഡര്‍ ലൂക്ക അത്തനാസിയോയും അംഗരക്ഷകന്‍ വിത്തോറിയോ യാക്കോവാച്ചിയുമാണ് കൊല്ലപ്പെട്ടത്. യുഎന്‍ സുരക്ഷാസേനയുടെ അകമ്പടിയോടെ തിങ്കളാഴ്ച രാവിലെ കാറില്‍ സഞ്ചരിക്കവെയാണ് തോക്കുധാരികള്‍ ഇരുവരെയും കൊലപെടുത്തിയത്.

നയതന്ത്ര പ്രവര്‍ത്തനത്തിലും ആഫ്രിക്കയുടെ സമാധാന സ്ഥാപനത്തിലും മാതൃകാപരമായി സമര്‍പ്പിതനായിരുന്നു ലൂക്ക അത്തനാസിയോ. 43 വയസായിരുന്നു പ്രായം. ഇറ്റാലിയന്‍ പ്രസിഡന്റ് സേര്‍ജോ മത്തരേലയ്ക്ക് അയച്ച ടെലിഗ്രാം സന്ദേശത്തിലാണ് പാപ്പ അനുശോചനം രേഖപ്പെടുത്തിയത്. കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും അനുശോചനം അറിയിച്ച പാപ്പ പ്രാര്‍ത്ഥനകളും നേര്‍ന്നു.