ഇറ്റാലിയന്‍ കര്‍ദിനാളിന് കോവിഡ്

ഇറ്റലി: ഇറ്റാലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് കര്‍ദിനാള്‍ ബാസെറ്റിക്ക് കോവിഡ് 19. ഇതോടെ കോവിഡ് പിടികൂടിയ നാലാമത്തെ കര്‍ദിനാളായി മാറിയിരിക്കുകയാണ് ഇദ്ദേഹം. ബുര്‍ക്കിനാ ഫാസോയിലെ കര്‍ദിനാള്‍ ഫിലിപ്പി, ഫിലിപ്പൈന്‍സിലെ കര്‍ദിനാള്‍ ടാഗ്ലെ, റോമിലെ കര്‍ദിനാള്‍ ആഞ്ചെലോ എന്നിവര്‍ക്ക് നേരത്തെ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
78 കാരനായ കര്‍ദിനാള്‍ ബാസെറ്റിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും എല്ലാവരും അദ്ദേഹത്തിന്റെ രോഗസൗഖ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

വത്തിക്കാനില്‍ സ്വിഡ് ഗാര്‍ഡിലെ 13 പേര്‍ക്കും സാന്താമാര്‍ത്തയിലെ അന്തേവാസിക്കും അടുത്തയിടെ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 24,991 കോവിഡ് കേസുകളാണ് ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത് റിക്കാര്‍ഡ് വര്‍ദ്ധനവാണ് എന്ന് ഇറ്റാലിയന്‍ ഹെല്‍ത്ത് മിനിസ്ട്രി പറയുന്നു.