ജെസ്‌ന കേസ് സിബിഐ ഏറ്റെടുത്തു

തിരുവനന്തപുരം: ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. അന്വേഷണം ഏറ്റെടുത്ത് സിബിഐ എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്തു. എഫ്‌ഐ ആര്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. ഹൈക്കോടതിയുടെ നിര്‍ദ്ദേശാനുസരണം തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ അന്തര്‍സംസ്ഥാന ബന്ധങ്ങളുണ്ടെന്ന് നേരത്തെ സിബിഐ വ്യക്തമാക്കിയിരുന്നു. 2018 മാര്‍ച്ച് 22 നാണ് എരുമേലി മുക്കൂട്ടുതറ സ്വദേശിനിയായ ബിരുദവിദ്യാര്‍ത്ഥിനി ജസ്‌നയെ കാണാതെയായത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജസ്‌നയുടെ സഹോദരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയിരുന്നു.