കാഞ്ഞിരപ്പള്ളി: ജെസ്ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പിതാവ് മുക്കൂട്ടുതറ കുന്നത്ത് ജെയിംസ് ജോസഫ് പ്രധാനമന്ത്രിക്ക് കത്ത/ച്ചു.പ്രധാനമന്ത്രിക്കുള്ള കത്ത് സമര്‍പ്പിക്കാനായി ഇന്നലെ കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കലിനെ സന്ദര്‍ശിക്കുകയും കത്ത് കൈമാറുകയും ചെയ്തു. അടിയന്തിരമായി കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിക്കാമെന്നും നരേന്ദ്രമോദിയെ വ്യക്തിപരമായി വിവരം അറിയിക്കാമെന്നും മാര്‍ മാത്യു അറയ്ക്കല്‍ ഉറപ്പുനല്‍കി.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ജെസ്നയെ സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവരുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇപ്പോള്‍ അതും കേള്‍ക്കാനില്ല.