ഈശോസഭ വൈദികരെ കൊല്ലാന്‍ ഉത്തരവ് നല്കിയത് ഹൈക്കമാന്റ്; മുന്‍ സാല്‍വദോര്‍ കേണലിന്റെ ഞെട്ടിക്കുന്ന വെളിപെടുത്തല്‍

Salvadoran Gen. Rene Emilio Ponce, right, and his colleagues, Colonels Francisco Elena Fuentes, left, and Inocente Orlando Montano, center, are pictured in a 2000 photo during a news conference denying involvement in the 1989 deaths of six Jesuit priests, their housekeeper and her daughter. (CNS photo/Reuters) See SPAIN-SALVADORAN-JESUITS-TRIAL July 9, 2020.

മെക്‌സിക്കോ: ആറ് ഈശോസഭാ വൈദികരെ കൊലപ്പെടുത്താന്‍ ഹൈക്കമാന്റില്‍ നിന്ന് തനിക്ക് നിര്‍ദ്ദേശം കിട്ടിയിരുന്നുവെന്ന് മുന്‍ സാല്‍വദോര്‍ ആര്‍മി ഓഫീസറുടെ വെളിപ്പെടുത്തല്‍. രാജ്യം ആഭ്യന്തരയുദ്ധത്തിലൂടെ കടന്നുപോകുന്ന അവസരത്തിലായിരുന്നു അത്.

പ്രസിഡന്റിനും കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും എ്ന്നാല്‍ അക്കാര്യത്തില്‍ ഇടപെടല്‍ നടത്തിയിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈശോസഭ വൈദികര്‍ക്കൊപ്പം അവരുടെ ഹൗസ്്കീപ്പറും മകളും കൊല ചെയ്യപ്പെട്ടു. 1989 നവംബര്‍ 16 നാണ് വൈദികര്‍ കൊല്ലപ്പെട്ടത്. താമസസ്ഥലത്ത് നിന്ന് വൈദികരെ വിളിച്ചിറക്കിയാണ് കൊലപാതകം നടത്തിയത്. മിലിട്ടറി ആയുധങ്ങള്‍ കൊലയ്ക്ക് വേണ്ടി ഉപയോഗിച്ചിട്ടുമില്ല.

രാജ്യത്ത് നടന്ന ആഭ്യന്തരയുദ്ധത്തില്‍ 75000 ഓളം ജീവനുകള്‍ നഷ്ടമായതായാണ് കണക്ക്.