കോവിഡ്: ആഗോളവ്യാപകമായി മരണമടഞ്ഞ ഈശോസഭാംഗങ്ങളില്‍ മൂന്നിലൊരാള്‍ ഇന്ത്യയില്‍

JESUITS-ELECTION-GENERAL

ന്യൂഡല്‍ഹി: കഴിഞ്ഞ ജൂണ്‍ മുതല്‍ ലോകത്ത് കോവിഡ് മൂലം മരണമടഞ്ഞ ഈശോസഭാംഗങ്ങളായ വൈദികരില്‍ മൂന്നിലൊരാള്‍ ഇന്ത്യയില്‍. ഈശോസഭ സുപ്പീരിയര്‍ ജനറല്‍ ഫാ. ആര്‍തുറോ സോസയാണ് ഇക്കാര്യം അറിയിച്ചത്.

2020 ജൂണ്‍ മുതല്‍ ആകെ 158 ഈശോ സഭ വൈദികര്‍ മരണമടഞ്ഞിട്ടുണ്ട്. ഇതില്‍ അമ്പതുപേര്‍ ഇന്ത്യയില്‍ നിന്നുള്ള വൈദികരാണ്. ശ്രീലങ്കയില്‍ നിന്ന് രണ്ടു പേരും മരണമടഞ്ഞിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ 44 ഈശോസഭാംഗങ്ങളും മരണമടഞ്ഞിട്ടുണ്ട്. ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ഈശോസഭാംഗങ്ങളുള്ളത്. നാലായിരം.

83 പ്രോവിന്‍സുകളിലെ അധികാരികള്‍ക്കും ആറു സ്വതന്ത്ര റീജിയനുകള്‍ക്കും എഴുതിയ കത്തിലാണ് ഫാ. സോസ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മരണമടഞ്ഞവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം കത്തില്‍ ഓര്‍മ്മിപ്പിച്ചു.