ആരും ഒറ്റയ്ക്കല്ല, യേശു അരികിലുണ്ട്: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ആരും ഒറ്റയ്ക്കല്ലെന്നും ജീവിതത്തോണി.യുടെ പ്രക്ഷുബ്ധമായ സമയങ്ങളില്‍ തന്റെ ശിഷ്യരുടെ കൂടെ അഭയവും ആശ്വാസവുമായി ഈശോ കൂടെയുണ്ടായിരുന്നുവെന്ന കാര്യം ഓര്‍മ്മിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. കപ്പല്‍ ജീവനക്കാര്‍ക്കും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി അയച്ച ഹ്രസ്വ-വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത പ്രതിസന്ധിയാണ് എല്ലാവരും ഈ നാളുകളില്‍ അനുഭവിക്കുന്നത്. എന്നാല്‍ ആരും ഒറ്റയ്ക്കല്ല ക്രിസ്തു കൂടെയുണ്ട്. കലങ്ങിമറിഞ്ഞ ജീവിതചുറ്റുപാടില്‍ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. സമുദ്രതാരമായ കന്യാമാതാവ് സകലര്‍ക്കും വഴികാട്ടിയാവട്ടെ. പാപ്പ ആശംസിച്ചു.

കടലില്‍ ജോലി ചെയ്യുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി താന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന കാര്യവും പാപ്പ അറിയിച്ചു.