മൊസംബിക്ക്: ജിഹാദി ആക്രമണത്തെ തുടര്‍ന്ന് കാണാതെ പോയ കന്യാസ്ത്രീകളെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. ജീവനോടെയുണ്ടോ അതോ മരിച്ചുപോയോ എന്നു പോലും അറിയാതെ വിഷമിക്കുകയാണ് സഭാംഗങ്ങള്‍. ഓഗസ്റ്റിലാണ് കന്യാസ്ത്രീകള്‍ താമസിക്കുന്ന കോണ്‍വെന്റിന് നേരെ ജിഹാദികളുടെ ആക്രമണമുണ്ടായത്. ആക്രമണം നടക്കുമ്പോള്‍ 60 പേരാണ് അവിടെയുണ്ടായിരുന്നത്. അതില്‍ രണ്ടുപേരെയാണ് കാണാതായിരിക്കുന്നത്.
സിസ്റ്റര്‍ ഇനെസ് റാമോസ്,സിസ്റ്റര്‍ എലിയാനെ എന്നിവരെയാണ് കാണാതെയായിരിക്കുന്നത്. ബ്രസീലില്‍ നിന്നുള്ള കന്യാസ്ത്രീകളാണ് ഇരുവരും. സിസ്റ്റര്‍ ഇനെസ് 70 വയസ് കഴിഞ്ഞ ആളാണ്.
തുടര്‍ച്ചയായി ആക്രമണം നടന്നതിന്റെ പിന്നാലെ ഓഗസ്റ്റ് അഞ്ചിനാണ് ആക്രമണം നടന്നത്. പതിനൊന്നാം തീയതിവരെ ആക്രമണം നടന്നിരുന്നു. ഈ സമയത്താണ് മൊസിംബോ ദ പ്രായിയാ തുറമുഖ നഗരം ആക്രമിക്കപ്പെട്ടതും കന്യാസ്ത്രീകളെ കാണാതെയായതും. അക്രമികള്‍ നഗരം കീഴടക്കിയതിന് ശേഷം ഫോണ്‍ സിഗ്നലുകള്‍ പോലും ഇല്ലാതെയായി. കന്യാസ്ത്രീകളുടെ മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടു. അവര്‍ ജീവനോടെയുണ്ടെന്ന് വിശ്വസിക്കാനാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നത്.
എന്നാല്‍ ഔദ്യോഗികമായ യാതൊരുവിശദീകരണവും ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. പെംബാ രൂപതയിലെ ഫാ. ഫോണ്‍സെക്കാ മാധ്യമങ്ങളോട് പറഞ്ഞു.