മാലി: മൂന്നു ക്രൈസ്തവ ഗ്രാമങ്ങളിലായി ജിഹാദികള്‍ നടത്തിയ അക്രമങ്ങളില്‍ കൊല്ലപ്പെട്ടത് 27 ജീവനുകള്‍. അതില്‍ ഏഴു പേരെ ജീവനോടെ കത്തിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാന്ക്കാസ്, കോറോ, ടില്ലി എന്നീ ഗ്രാമങ്ങളിലായിരുന്നു അക്രമം നടന്നത്.
ടില്ലി ഗ്രാമത്തിലാണ് ഏഴു പേരെ ജീവനോടെ കത്തിച്ചത്. മറ്റ് മരണങ്ങള് ഇതര ഗ്രാമങ്ങളിലാണ് സംഭവിച്ചത്. വെസ്റ്റ് ആഫ്രിക്കയിലെ മുസ്ലീം രാജ്യമാണ് മാലി. ഓപ്പണ്‍ ഡോര്‍സ് യുഎസ് എ 2020 പ്രകാരം ലോകത്തിലെ ക്രൈസ്തവ മതപീഡനങ്ങളില്‍ 29 ാം സ്ഥാനത്താണ് മാലി.
2019 മാലിയെ സംബന്ധിച്ചിടത്തോളം ഭീകരവാദം താണ്ഡവമാടിയ വര്‍ഷമായിരുന്നു. നൂറു കണക്കിനാളുകളാണ് ഉടുതുണി മാത്രമായി ഇവിടെ നിന്ന് പലായനം ചെയ്തത്.