വാഷിംങ്ടണ്‍: ധാരാളം ആളുകളെ പോലെ തന്റെ ജീവിതത്തിന്‌റെ അടിസ്ഥാനം വിശ്വാസമാണെന്ന് ജോ ബൈഡന്‍.
ജീവിതത്തിലെ നഷ്ടങ്ങളിലും ദുരിതങ്ങളിലും എന്നെ ആശ്വസിപ്പിച്ചത് വിശ്വാസമാണ്. ജീവിതത്തിലെ വിജയങ്ങളിലും സന്തോഷങ്ങളിലും വിശ്വാസം എന്നെ കാത്തുസൂക്ഷിച്ചു.ഇപ്പോള്‍ നമ്മുടെ രാജ്യം കടന്നുപോകുന്ന വേദനയുടെയും വിഭജനത്തിന്‌റെയും നിമിഷങ്ങളിലും എന്റെ വിശ്വാസം എന്നെ വഴിനയിക്കുകയും ദൈവം നമ്മള്‍ ഓരോരുത്തരിലും നല്കിയിരിക്കുന്ന അടിസ്ഥാനപരമായ മാന്യതയെയും മാനുഷ്ികതയെയും കുറിച്ച് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.
ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റായ ജോ ബൈഡന്‍. ജോ ബൈഡന്‍ വിശ്വാസിയല്ലെന്നും അദ്ദേഹം ദൈവത്തിന് എതിരാണെന്നുമായിരുന്നു ട്രംപിന്റെ വിമര്‍ശനം.
എന്നാല്‍ കത്തോലിക്കാവിശ്വാസം തനിക്ക് പ്രധാനപ്പെട്ടതാണെന്നാണ് ജോ ബൈഡന്‍ പറയുന്നത്.പക്ഷേ ചില വിഷയങ്ങളില്‍ ജോ ബൈഡന്റെ നിലപാട് കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായിട്ടുള്ളവയാണ്.