ഫ്രാന്‍സിസ് മാര്‍പാപ്പ ബൈഡനെ അഭിനന്ദനമറിയിച്ചു

വത്തിക്കാന്‍ സിറ്റി: അമേരിക്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ ഫ്രാന്‍സിസ് മാര്‍പാപ്പ ഫോണിലൂടെ അഭിനന്ദനമറിയിച്ചു. ഇന്നലെ രാവിലെയാണ് പാപ്പായുടെ ഫോണ്‍ കോള്‍ ബൈഡനെ തേടിയെത്തിയത്.’ ബൈഡനെ ഇന്ന് രാവിലെ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ഫോണ്‍ ചെയ്തു. ബൈഡന്‍ പാപ്പായ്ക്ക് നന്ദി അറിയിച്ചു. ലോകം മുഴുവനുമുള്ള മനുഷ്യവംശത്തിന്റെയും പൊതുനന്മയ്ക്കുവേണ്ടി സമാധാനവും അനുരഞ്ജനവും പ്രോത്സാഹിപ്പിക്കുന്ന പാപ്പായുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അഭിനന്ദനവും അറിയിച്ചു.

ബൈഡന്റെ ഓഫീസില്‍ നിന്നുള്ള പത്രപ്രസ്താവന വ്യക്തമാക്കി. യുഎസ് സി സി ബി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ജോസ് ഗോമസും ബൈഡനെ അഭിനന്ദനമറിയിച്ചിരുന്നു. ജോണ്‍ എഫ് കെന്നഡിക്ക് ശേഷം അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന രണ്ടാമത്തെ കത്തോലിക്കനാണ് ജോ ബൈഡന്‍. അമേരിക്കയുടെ നാല്പത്തിയാറാമത് പ്രസിഡന്റുകൂടിയാണ് അദ്ദേഹം.