ജോ ബൈഡന്റെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക: ആര്‍ച്ച് ബിഷപ് നൗമാന്‍

വാഷിംങ്ടണ്‍: അബോര്‍ഷന്‍ അവസാനിപ്പിക്കാന്‍ പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദാനധര്‍മ്മങ്ങളുടെയും ആയുധങ്ങള്‍ ഉപയോഗിക്കണമെന്ന് ആര്‍ച്ച് ബിഷപ് നൗമാന്‍.

നമ്മുടെ ആയുധങ്ങള്‍ തോക്കോ കല്ലോ ഇഷ്ടികയോ ഒന്നുമല്ല. പ്രാര്‍ത്ഥനയെന്ന ആയുധമുപയോഗിച്ചാണ് മരണസംസ്‌കാരത്തെ നാം നേരിടേണ്ടത്. മാര്‍ച്ച് ഫോര്‍ ലൈഫ് വിജില്‍ വിശുദ്ധ കുര്‍ബാനയില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ബസിലിക്കയിലായിരുന്നു വിശുദ്ധ കുര്‍ബാന. നാം ഒരിക്കലും നിരുത്സാഹത്തിലേക്ക് പോകരുത്. നിരാശ കുറയ്ക്കുക. നമുക്ക് എതിരുനില്ക്കുന്നവരോടുള്ള ദേഷ്യം കുറയ്ക്കുക. അബോര്‍ഷന് അനുകൂലം നില്ക്കാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ മനപ്പരിവര്‍ത്തനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക. അദ്ദേഹം ആഹ്വാനം ചെയ്തു.