വാഷിംങ്ടണ്‍ ഡിസി: ജോ ബൈഡന്റെ മനസ്സാക്ഷിയെ വിധിക്കാന്‍ നമുക്ക് കഴിയില്ല. പക്ഷേ അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ മാരകപാപമാണ്. കാന്‍സാസ് സിറ്റിയിലെ ആര്‍ച്ച് ബിഷപ് ജോസഫ് നൗമാന്റേതാണ് ഈ വാക്കുകള്‍. ദ അറ്റ്‌ലാന്റിക് എന്ന പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ച് ബിഷപ് ബൈഡനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്. ജോ ബൈഡനും അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയും പറയുന്നത് ബൈഡന്‍ നല്ലൊരു കത്തോലിക്കാവിശ്വാസിയാണെന്നാണ്.
പക്ഷേ അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ അത് തെളിയിക്കുന്നില്ല. നല്ല കത്തോലിക്കനാണെങ്കില്‍ നല്ല പ്രവൃത്തികള്‍ ചെയ്തുകാണിക്കണം, അബോര്‍ഷന് നിരോധനം നടത്തുന്നതിനെ ബൈഡന്‍ ശക്തിയുക്തം എതിര്‍ക്കുകയാണ്. അബോര്‍ഷനെ അനുകൂലിക്കുന്ന ആള്‍ ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്യുന്നു. മനുഷ്യജീവന്റെ വിശുദ്ധിയെ നാം വിശ്വസിക്കുന്നു. എന്നാല്‍ അത്തരമൊരു പ്രവൃത്തി അദ്ദേഹത്തില്‍ നിന്ന് കാണാനില്ല. അദ്ദേഹത്തിന്റെ മനസ്സാക്ഷിയെ വിധിക്കാന്‍ നാം ആളല്ല. പക്ഷേ ചെയ്തുകൊണ്ടിരിക്കുന്നത് മാരകപാപങ്ങളാണ്. കത്തോലിക്കാസഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വിശ്വാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നവയാണ് അദ്ദേഹത്തിന്റെ പ്രവൃത്തികള്‍. ആര്‍ച്ച് ബിഷപ് പറയുന്നു.