ബൈഡന്റെ സ്ഥാനാരോഹണചടങ്ങില്‍ ഈശോസഭ വൈദികന്‍ പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കും

വാഷിംങ്ടണ്‍: ജോ ബൈഡന്റെ പ്രസിഡന്‍ഷ്യല്‍ ഉദ്ഘാടന ചടങ്ങില്‍ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയുടെ മുന്‍ പ്രസിഡന്റും ഈശോസഭ വൈദികനുമായ ഫാ. ലിയോ ഒ ഡോണോവാന്‍ പ്രാരംഭപ്രാര്‍ത്ഥന നയിക്കും. ബൈഡന്റെ കുടുംബസുഹൃത്താണ് ഇദ്ദേഹം. ബൈഡന്റെ മകന്റെ സംസ്‌കാരചടങ്ങില്‍ കാര്‍മ്മികത്വം വഹിച്ചിരുന്നതും ഫാ. ലിയോയായിരുന്നു. ബൈഡന്റെ വ്യക്തിപരമായ ക്ഷണം സ്വീകരിച്ചാണ് വൈദികന്‍ പ്രാര്‍ത്ഥന നയിക്കുന്നത്.