ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത കാലം ചെയ്തു

തിരുവല്ല: മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷനും ആഗോള സഭാ ഐക്യപ്രസ്ഥാനങ്ങളിലെ ഭാരതത്തിന്റെ ശബ്ദവുമായിരുന്ന ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കാലം ചെയ്തു. 89വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 2.38 ന് ആയിരുന്നു അന്ത്യം. പാന്‍ ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി കഴിഞ്ഞ ഏതാനും ദിവസങ്ങളായി വഷളായിരുന്നു.

മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പിന്‍ഗാമിയായിരുന്നു. 2007 മുതല്‍ 13 വര്‍ഷം മാര്‍ത്തോമ്മാ സഭയെ നയിച്ചതും മാരാമണ്‍ കണ്‍വന്‍ഷന്റെ ശതോത്തര രജതജൂബിലിക്ക് നേതൃത്വം നല്കിയതും ഇദ്ദേഹമായിരുന്നു.

1975 ഫെബ്രുവരി എട്ടിന് ജോസഫ് മാര്‍ ഐറേനിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്തയും 2007 ഒക്ടോബര്‍ രണ്ടിന് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുമായി.

കബറടക്കം പിന്നീട്.