ദൈവം തനിക്കായി ഒരുക്കിയിരിക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് പോപ്പ് സ്റ്റാര്‍ ജസ്റ്റീന്‍ ബീബര്‍. തന്റെ ക്രിസ്തീയവിശ്വാസം ഇതിനു മുമ്പും പലതവണ വെളിപ്പെടുത്തിയിട്ടുള്ള ജസ്റ്റിന് ബീബര്‍ അടുത്തയിടെയാണ് വീണ്ടും ഇക്കാര്യം വ്യക്തമാക്കിയത്..
താന്‍ ആരോഗ്യപ്രദമായ ബന്ധങ്ങളാണ് ആഗ്രഹിക്കുന്നതെന്നും സത്യം കൊണ്ടും സ്നേഹം കൊണ്ടും പ്രചോദിതനാകാനാണ് ആഗ്രഹമെന്നും ബീബര്‍ ഇന്‍സ്റ്റഗ്രാമില്‍ കൂട്ടിചേര്‍ക്കുന്നു. ക്രിസ്തുവിനോടൊപ്പം നടക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അവിടുത്തോട് നന്ദിയുളളവനാണ്. ക്രിസ്തു അവന് എന്റെ വഴികള്‍ നയിക്കട്ടെ. എന്റെ പദ്ധതിക്ക് അനുസരിച്ച് മുന്നോട്ടുപോകാനല്ല ദൈവത്തിന്റെ പദ്ധതി അനുസരിച്ച് മുന്നോട്ടുപോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ സ്വാര്‍ത്ഥപരമായ ആഗ്രഹങ്ങള്‍ വിട്ടുപേകഷിക്കുമ്പോള് എനിക്ക് നല്ല ഭര്‍ത്താവും നല്ല അപ്പനുമായിത്തീരാന് കഴിയും. ബീബര്‍ പറയുന്നു.
അപ്രതീക്ഷിതമായി ജീവിതത്തില്‍ ഉയര്ച്ചകളുണ്ടായ വ്യക്തിയാണ് ഇദ്ദേഹം