കര്‍ഷകസമരം: പൊതുമന: സാക്ഷി പ്രകടിപ്പിക്കുന്ന ഐകദാര്‍ഢ്യം പരിഗണിച്ചു സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം: ലത്തീന്‍ മെത്രാന്‍ സമിതി


കൊച്ചി; രാജ്യത്തെ കര്‍ഷകരുടെ താല്പര്യങ്ങള്‍ കണക്കിലെടുത്ത് കര്‍ഷകസമരം അവസാനിപ്പി്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആവശ്യവും അഭിലാഷങ്ങളും നിരാകരിക്കപ്പെടുന്നത് ജനാധിപത്യപരമല്ല, പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെ ഗുരുതരമാക്കും. കാര്‍ഷികമേഖലയെ തകര്‍ക്കുമെന്ന കര്‍ഷകരുടെ ആശങ്ക തള്ളിക്കളയാനാവില്ല. സ്വതന്ത്രവിപണികള്‍ കര്‍ഷകരെ ഒരുതരത്തിലും സഹായിക്കില്ല. കര്‍ഷകരോട് രാജ്യത്തിന്റെ പൊതുമനസ്സാക്ഷി പ്രകടിപ്പിക്കുന്ന ഐകദാര്‍ഢ്യം പരിഗണിച്ച് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും മെത്രാന്‍ സമിതി യോഗം അഭ്യര്‍ത്ഥിച്ചു