കൊച്ചി: കെസിബിസിയുടെ ഔദ്യോഗിക മുദ്ര വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിച്ചത് തികച്ചും അപലപനീയമാണെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി. ഖലീഫാ ഭരണത്തിലേക്കുള്ള കോണിപ്പടികളാകാന്‍ ഇനി ഞങ്ങളില്ല എന്നെഴുതിയ പോസ്റ്റില്‍ കെസിബിസി യുടെ ഔദ്യോഗിക മുദ്ര ഉപയോഗിച്ച് നോബിള്‍ മാത്യു എന്ന വ്യക്തി പ്രചരിപ്പിച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രസ്താവന. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ലക്ഷ്യത്തിന് വേണ്ടി സഭയുടെ പേരോ ഔദ്യോഗിക മുദ്രയോ ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
അനാവശ്യായ വര്‍ഗ്ഗീയ പ്രചാരണത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ മറവില്‍ നടക്കുന്ന ശ്രമങ്ങളെ സഭ തള്ളിപ്പറയുന്നു. പ്രസ്താവനയില്‍ പറയുന്നു.