ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സ്വാഗതാര്‍ഹം: കെസിബിസി

കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സ്വാഗതാര്‍ഹമാണെന്ന് കെസിബിസി വക്താവ് ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി. പൊതുസമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ന്യൂനപക്ഷ വിഭാഗങ്ങള്‍ നിരന്തരമായി ആവശ്യപ്പെട്ടതുമായ കാര്യമാണ് ന്യൂനപക്ഷവകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യണമെന്നത്. പൊതുവികാരം മാനിച്ച് ഉചിതമായ തീരുമാനമെടുത്ത മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.