കെസിബിസി ഫാമിലി കമ്മീഷന്‍ നേതൃസമ്മേളനം നാളെ

കൊച്ചി: കെസിബിസി ഫാമിലി കമ്മീഷന്‍, പ്രോലൈഫ് സമിതി, മരിയന്‍ സിംഗിള്‍സ് സൊസൈറ്റി, വിധവാ സമിതി, ബധിര മൂകര്‍ക്കായുള്ള ശുശ്രൂഷാ സമിതി എന്നിവയുടെ സംയുക്ത സംസ്ഥാന നേതൃസമ്മേളനം പാലാരിവട്ടം പിഒസിയില്‍ നാളെ നടക്കും. രാവിലെ 10.30 ന് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ . പോള്‍ ആന്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്യും.

കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മാര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിക്കും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി, ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍സണ്‍ സിമേതി എന്നിവര്‍ പ്രസംഗിക്കും. കഴിഞ്ഞആറുവര്‍ഷമായി കമ്മീഷന്‍ സെക്രട്ടറിയായി സേവനം ചെയ്ത ഫാ. പോള്‍ മാടശ്ശേരിക്ക് യാത്രയയപ്പ് നല്കും. 32 കത്തോലിക്കാ രൂപതകളിലെ പ്രതിനിധികള്‍ പങ്കെടുക്കും.