അമ്മാമ്മയും കൊച്ചുമോനും ഉള്‍പ്പെടെയുള്ളവര്‍ കെസിബിസി മീഡിയ ഐക്കണ്‍ അവാര്‍ഡ് സ്വീകരിച്ചു

കെസിബിസി മീഡിയ കമ്മീഷന്‍ ആദ്യമായി ഏര്‍പ്പെടുത്തിയ സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഷിജി ജോണ്‍സണ്‍, ഫാ. ഷിജോ ആലപ്പാടന്‍, ഫാ. ഗ്രിജോ മുരിങ്ങാത്തേരി, ഫാ. പ്രതീഷ് കല്ലറയ്ക്കല്‍, ഫാ. വിന്‍സെന്റ് വാര്യത്ത്, മേരി ജോസഫ് മാമ്പള്ളി എന്നിവരാണ് അവാര്‍ഡുകള്‍ സ്വീകരിച്ചത്. മേരി ജോസഫ് മാമ്പള്ളി ഇതില്‍ സവിശേഷമായ രീതിയില്‍ ഇടം നേടിയ അവാര്‍ജ് ജേതാവാണ്. അമ്മാമ്മയും കൊച്ചുമോനും ആയി സോഷ്യല്‍ മീഡിയായില്‍ താരമായി മാറിയവരാണ് ഇവര്‍.

നുണകളുടെയും വിദ്വേഷത്തിന്റെയും നവമാധ്യമ പ്രവണതകളുടെ കാലഘട്ടത്തില്‍ സത്യത്തിന്റെ സ്വരത്തെ പ്രതിഫലിപ്പിക്കാന്‍ ക്രിയാത്മക ഇടപെടലുകള്‍ക്ക് സഭ പ്രതിജ്ഞാബദ്ധമാണെന്ന് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അവാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ട് പറഞ്ഞു.