കൊച്ചി: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കെസിബിസി ഒരു കോടി മൂന്നു ലക്ഷത്തി അന്‍പതിനായിരം രൂപ സംഭാവന ചെയ്തു. കത്തോലിക്കാസഭയിലെ രൂപതകളില്‍ നിന്നും സന്യാസസമൂഹങ്ങളില്‍ നിന്നുമാണ് കെസിബിസി തുക സമാഹരിച്ചത്.
വിവിധ തലങ്ങളില്‍ നടക്കുന്ന കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തികമായും മറ്റുവിധത്തിലും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് പുറമെയാണ് ഈ സംഭാവന.