ദേശീയ ഐക്യത്തിനും വംശീയതയ്ക്ക് അന്ത്യംകുറിക്കാനുമായി നൈറ്റ്സ് ഓഫ് കൊളംബസ് നൊവേന പ്രാര്‍ത്ഥനയ്ക്ക് തുടക്കം കുറിക്കുന്നു. ജോര്‍ജ് ഫ്ളോയിഡ് എന്ന കറുത്തവര്‍ഗ്ഗക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ അവസാനിപ്പിക്കാനും സമാധാനം പുനസഥാപിക്കപ്പെടാനുമായിട്ടാണ് നൊവേന.
ത്രീത്വത്തിന്റെ തിരുനാള്‍ ദിനമായ ഇന്നലെയാണ് നൊവേന ആരംഭിച്ചത്. കത്തോലിക്കാ സാഹോദര്യ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ് 1882 ല്‍ ഫാ. മൈക്കല്‍ ജെ മക്ഗ്വിവനിയാണ് സ്ഥാപിച്ചത്. ധന്യപദവിയിലുള്ള ഇദ്ദേഹത്തെ അടുത്തയിടെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു.