കോട്ടയം അതിരൂപത നിയുക്ത സഹായ മെത്രാന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ നീട്ടിവച്ചു

കോട്ടയം: കോവിഡ് വ്യാപനം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോട്ടയം അതിരൂപത നിയുക്ത സഹായമെത്രാന്‍ മോണ്‍. ജോര്‍ജ് കുരിശുംമുട്ടിലിന്റെ റമ്പാന്‍സ്ഥാനാരോഹണവും മെത്രാഭിഷേകവും അടുത്തമാസത്തേക്ക് നീട്ടിവിച്ചു. ഈ മാസം 11 ന് റമ്പാന്‍ പട്ടവും 29 ന് മെത്രാഭിഷേകവും നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇത് യഥാക്രമം അടുത്ത മാസം 7, 14 തീയതികളില്‍ നടത്താനാണ് നിലവിലുള്ള തീരുമാനം.