ഇന്ന് ലത്തീന്‍ കത്തോലിക്കാ സമുദായ ദിനം

കൊച്ചി: സഹോദരന്റെ കാവലാളാകുക എന്ന വിഷയത്തില്‍ ഇന്ന് കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തില്‍ ലത്തീന്‍ കത്തോലിക്കാ സമുദായ ദിനം ആചരിക്കുന്നു. കേരളത്തിലെ 12 ലത്തീന്‍ രൂപതകള്‍ ദിനാചരണത്തില്‍ പങ്കെടുക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടക്കുന്ന സമ്മേളനത്തില്‍ കെആര്‍എല്‍സിസി പ്രസിഡന്റും കേരള ലത്തീന്‍ സഭയുടെ തലവനുമായ ബിഷപ് ഡോ. ജോസഫ് കരിയില്‍ അധ്യക്ഷനായിരിക്കും. ഷെവ. എബ്രഹാം അറയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.