കുറവിലങ്ങാട് മുത്തിയമ്മയുടെ മൊസൈക്ക് ചിത്രം നസ്രത്തിലെ മംഗളവാര്‍ത്ത ദേവാലയത്തില്‍ പ്രതിഷ്ഠിക്കുന്നു

കുറവിലങ്ങാട്: കുറവിലങ്ങാട് മുത്തിയമ്മയുടെ മൊസൈക്ക് ചിത്രം നസ്രത്തിലെ മംഗളവാര്‍ത്ത ദേവാലയത്തില്‍ പ്രതിഷ്ഠിക്കുന്നു. സെപ്തംബര്‍ എട്ടിന് ഇന്ത്യന്‍ സമയം 12.30 മുതല്‍ മൂന്നുവരെ നീളുന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടയിലാണ് മുത്തിയമ്മയുടെ രൂപം പ്രതിഷ്ഠിക്കുന്നത്. ഇന്ത്യയില്‍ നിന്ന് തന്നെ ആദ്യമായാണ് ഒരു മരിയന്‍ ചിത്രം നസ്രത്തിലെ ഈ ദേവാലയത്തില്‍ പ്രതിഷ്ഠിക്കുന്നത്.

പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധനാട്ടിലെ പള്ളികളുടെ പൂര്‍ണ്ണചുമതല വഹിക്കുന്ന ഫ്രാന്‍സിസ്‌ക്കന്‍ കസ്റ്റോഡിയനുമായി ബന്ധപ്പെട്ട് നടത്തിയ അഭ്യര്‍ത്ഥനകളെ തുടര്‍ന്നാണ് മുത്തിയയമ്മയുടെ ചിത്രംഇവിടെ പ്രതിഷ്ഠിക്കാന്‍ അവസരം കിട്ടിയത്.

ലോകത്തില്‍ തന്നെ ആദ്യമായി മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലം കുറവിലങ്ങാടാണ്. ഇറ്റലിയില്‍ നിന്നെത്തിച്ച മൊസെയ്ക്ക് ഉപയോഗിച്ച് ജറീക്കോയിലെ മൊസൈയിക്ക് നിര്‍മ്മാണശാലയില്‍ ഫ്രാന്‍സിസ്‌ക്കന്‍ വൈദികരുടെ നേതൃത്വത്തിലാണ് ഛായാചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.