ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കയ്ക്ക് മാര്‍പാപ്പ പാലിയം നല്കി

വത്തിക്കാന്‍സിറ്റി: ജെറുസേലമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കയായി നിയമിതനായ പിയെര്‍ബാറ്റിസ്റ്റ പിസബല്ലായ്ക്ക് മാര്‍പാപ്പ പാലിയം നല്കി. സാന്താ മാര്‍ത്തയില്‍ നടന്ന വിശുദ്ധ ബലിക്ക് ശേഷമായിരുന്നു പാലിയം നല്കിയത്. പരിശുദ്ധസിംഹാനവുമായുള്ള മെട്രോപ്പോലീത്തന്‍ മെത്രാന്മാരുടെ ഐക്യത്തിന്റെ പ്രതീകമാണ് പാലിയം. ഇന്നലെയാണ് പാലിയം നല്കിയത്.

ഒക്ടോബര്‍ 24 നാണ് ജറുസലെമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കയായി ഇദ്ദേഹത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചത്. 2016 മുതല്‍ ആര്‍ച്ച് ബിഷപ് പിയെര്‍ബാറ്റിസ്റ്റ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി സേവനം ചെയ്തുവരികയായിരുന്നു. 55 കാരനായ ആര്‍ച്ച് ബിഷപ് ഫ്രാന്‍സിസ്‌ക്കന്‍സഭാംഗമാണ്.

293,000 ലാറ്റിന്‍ കത്തോലിക്കരാണ് ഇസ്രായേലിലുള്ളത്.