കൊല്ലംരൂപതാധ്യക്ഷന്റെ ഇടയലേഖനത്തെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ ആരോപണങ്ങളുമായി ലത്തീന്‍സഭ. മുഖ്യമന്ത്രിയുടെ നിലപാട് അപക്വമാണ്. സത്യം പറയുന്നവരെ ആക്ഷേപിക്കരുത്. കൊല്ലം മെത്രാനെ ആക്ഷേപിക്കുന്ന മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ഇതുവരെയും ചെയ്തകാര്യങ്ങള്‍ ഏറ്റുപറഞ്ഞു തിരുത്തുകയും ഇത്തരം നിലമറന്നുള്ള പ്രസ്താവനകളില്‍ നിന്ന് പിന്തിരിയുകയുമാണ് വേണ്ടത്. മുഖ്യമന്ത്രി സൈബര്‍ ഗുണ്ടകളെ കൊണ്ട് കൊല്ലം ബിഷപ്പിനെതിരെ പുലഭ്യം പറയിക്കുകയാണ്. ആരോപണങ്ങളില്‍ പറയുന്നു.
കൊല്ലം രൂപതാ മെത്രാന്റെ ഇടയലേഖനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.