വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാരിസ്ഥിതിക ചാക്രിക ലേഖനമായ ലൗദാത്തോസിയുടെ അഞ്ചാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിവിധ പരിപാടികളോടെ ആഘോഷിക്കും. മെയ് 24 ന് ഇതിന് തുടക്കാകും. സ്പെഷ്യല്‍ ലൗദാത്തോസി ആനിവേഴ്സറി ഇയര്‍ എന്നാണ് പ്രോഗ്രാമിന് നല്‍കിയിരിക്കുന്ന പേര്.
ഡിസാസ്റ്ററി ഫോര്‍ പ്രെമോട്ടിംങ് ഇന്റഗ്രല്‍ ഹ്യൂമന്‍ ഡവലപ്മെന്റിന്റെ ആഭിമുഖ്യത്തിലാണ് ആഘോഷപരിപാടികള്‍. മെയ് 24 ന് ഭൂമിക്കുവേണ്ടിയും മനുഷ്യവംശത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തും. ലോകത്തിന്റെ വിവിധഭാഗങ്ങളിലിരുന്ന് ആളുകള്‍ക്ക് ഈ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാവുന്നതാണ്.