വത്തിക്കാന്‍ സിറ്റി: സാമൂഹ്യരാഷ്ട്രീയ മേഖലകളില്‍ ലെബനോന് നേരിടുന്ന ഗൗരവകരമായ പ്രതിസന്ധികള്‍ ഇല്ലാതാക്കുവാന്‍ രാജ്യാന്തരസമൂഹം ഇടപെടുകയും പിന്തുണയ്ക്കുകയും വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബെയ്റൂട്ടിലുണ്ടായ വന്‍സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പ.
ദുരന്തത്തില്‍ പാപ്പ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി അറിയിക്കുകയും ചെയ്തു. ഇന്നലെയുണ്ടായ സ്ഫോടനത്തില്‍ നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും 80 ലേറെ പേര് മരണമടയുകയും ചെയ്തതായിട്ടാണ് വാര്‍ത്ത.