വത്തിക്കാന്‍ സിറ്റി: നോമ്പുകാലത്ത് സല്‍പ്രവൃത്തികള്‍ ചെയ്യാന്‍ നാം കൂടുതലായി വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വെളിച്ചത്തെ സമീപിക്കുന്നവന്, വെളിച്ചത്തില്‍ നടക്കുന്നവന് സല്‍പ്രവൃത്തികളല്ലാതെ മറ്റൊന്നും ചെയ്യാനാവില്ല. വെളിച്ചം നമ്മെ സല്‍ക്കര്‍മ്മങ്ങളിലേക്ക് നയിക്കുന്നു. ദൈവം നല്കുന്ന പാപമോചനം സ്വീകരിക്കുന്നതിനായി നാം നമ്മുടെ ഹൃദയങ്ങള്‍ തുറക്കണം. അതിന് നാം മനസ്സാക്ഷിയില്‍ വെളിച്ചത്തെ സ്വീകരിക്കണം. നാം ആത്മാര്‍ത്ഥതയോടെ മാപ്പപേക്ഷിച്ചാല്‍ ദൈവം എപ്പോഴും പൊറുക്കും എന്ന കാര്യം മറന്നുപോകരുത്.
ക്ഷമ ചോദിച്ചാല്‍ മതി ദൈവം മാപ്പ് നല്കും. അങ്ങനെ നാം യഥാര്‍ത്ഥ സന്തോഷം കണ്ടെത്തുകയും പുനരുജ്ജീവിപ്പിക്കുകയും ജീവന്‍ പ്രദാനം ചെയ്യുകയും ചെയ്യുന്ന ദൈവത്തിന്റെ പാപമോചനത്തില്‍ നമുക്ക് സന്തോഷിക്കാന്‍ കഴിയും.
നോമ്പുകാലത്തെ നാലാം ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ സന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.