വത്തിക്കാന്‍സിറ്റി: ഇക്കൊല്ലത്തെ വത്തിക്കാനിലെ വിഭൂതി തിരുക്കര്‍മ്മങ്ങളില്‍ മാറ്റം. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് വിഭൂതി തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ റോമിലെ അവന്തിനൊ കുന്നില്‍ വിശുദ്ധ ആന്‍സലെമിന്റെ നാമത്തിലുള്ള ആശ്രമ ദേവാലയത്തിലും വിശുദ്ധ സബീനയുടെ നാമത്തിലുള്ള ബസിലിക്കയിലുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ തിരുക്കര്‍മ്മം നടത്താറുള്ളത്.
പരിശുദ്ധ സിംഹാസനത്തിന്റെ വാര്‍ത്താവിതരണ കാര്യാലയമാണ് ഇക്കാര്യം അറിയിച്ചത്. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും നിയന്ത്രണം വരുത്തിയിട്ടുണ്ട.