ഫിലാഡല്‍ഫിയ: വിശുദ്ധ കുര്‍ബാന ലൈവായി സംപ്രേഷണം ചെയ്തുകൊണ്ടിരിക്കവെ ലേഖനവായന കഴിഞ്ഞ് ഇറങ്ങിവന്ന രണ്ടുസ്ത്രീകളിലൊരാളുടെ മുഖത്ത് മറ്റൊരു സ്ത്രീ മുഷ്ടിചുരുട്ടി ഇടിച്ചു. സെന്റ് പീറ്റര്‍ ആന്റ് പോള്‍ കത്തീ്ര്രഡല് ബസിലിക്കയില്‍ ഓഗസ്റ്റ് 23 നാണ് സംഭവം. രാവിലെ 11 മണിക്കുള്ള കുര്‍ബാനയ്ക്കിടയിലാണ് ഈ അനിഷ്ടസംഭവം നടന്നത്.
രണ്ടുതവണ മുഷ്ടിചുരുട്ടി ഇടിച്ചു. കുര്‍ബാനയില്‍ ലൈവായി പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്ന വിശ്വാസികളെ ഈ ദൃശ്യം ഞെട്ടിച്ചുകളഞ്ഞു. പെട്ടെന്ന് തന്നെ ക്യാമറ ഓഫാക്കുകയും ചെയ്തു. ആക്രമിച്ച സ്ത്രീയെ പോലീസ് അന്വേഷി്ക്കുന്നു. ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
വളരെ ഖേദകരമായ സംഭവമാണ് നടന്നത് എന്ന് കത്തീഡ്രല്‍ റെക്ടര്‍ ഫാ. ജെറാള്‍ഡ് ഡെന്നീസ് പ്രതികരിച്ചു.