ലോക്ക് ഡൗണ്‍ കാലത്ത് മെക്‌സിക്കോയില്‍ അബോര്‍ഷന്‍ നിരക്ക് കുറഞ്ഞു

മെക്‌സിക്കോ സിറ്റി: ലോക്ക് ഡൗണ്‍ കാലത്ത് മെക്‌സിക്കോയില്‍ അബോര്‍ഷന്‍ നിരക്കുകളില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. നാല്പത് ശതമാനത്തോളം കുറവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഗര്‍ഭനിരോധന ഗുളികകള്‍, അബോര്‍ഷനുള്ള ഗുളികകള്‍ എന്നിവ ഇറക്കുമതി ചെയ്യപ്പെടാത്തതും അബോര്‍ഷന് വേണ്ടി സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്തതുമാണ് അബോര്‍ഷന്‍നിരക്കുകളുടെ എണ്ണം കുറച്ചിരിക്കുന്നത്. 12 ആഴ്ചവരെയുള്ള ഗര്‍ഭധാരണം അബോര്‍ഷന്‍ ചെയ്യാന്‍ നിയമപരമായി മെക്‌സിക്കോയില്‍ അനുവാദമുണ്ട്. 2007 മുതല്‍ ഈ നിയമം നിലവിലുണ്ട്. എങ്കിലും രാജ്യത്തിന്റെ മറ്റ് വിവിധ ഭാഗങ്ങളില്‍ അബോര്‍ഷന്‍ന ിരോധിച്ചിരിക്കുകയാണ്. ബലാത്സംഗം, അഗമ്യഗമനം, അമ്മയുടെ ജീവന് ഭീഷണി തുടങ്ങിയ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അബോര്‍ഷന്‍ അനുവദിക്കാറുമുണ്ട്.