ലോറെറ്റോ ജൂബിലി അടുത്തവര്‍ഷംവരെ നീട്ടാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുവാദം നല്കി

ലോറെറ്റോ: ലോറെറ്റോ ജൂബിലി അടുത്തവര്‍ഷം വരെ നീട്ടാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുവാദം നല്കി. 2019 ഡിസംബര്‍ എട്ടിന് ആരംഭിച്ച ജൂബിലി ഈ വര്‍ഷം ഡിസംബര്‍ 10 ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനപശ്ചാത്തലത്തില്‍ അടുത്തവര്‍ഷം ഡിസംബര്‍ 10 വരെ നീട്ടാന്‍ പാപ്പ അനുവദിക്കുകയായിരുന്നു. ലോറെറ്റോ മാതാവിനെ വൈമാനികരുടെയും വിമാനയാത്രക്കാരുടെയും മധ്യസ്ഥയായിട്ടാണ് തിരുസഭ വണങ്ങുന്നത്.

1920 മാര്‍ച്ചില്‍ ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പയാണ് മാതാവിന് ഇങ്ങനെയൊരു വിശേഷണം നല്കിയത്. വിശുദ്ധനാട്ടിലുള്ള മാതാവിന്റെ ഭവനം മാലാഖമാര്‍ ലോറെറ്റോയിലേക്ക് കൊണ്ടുവന്നുവെന്നും അതാണ് ഇപ്പോള്‍ ഇവിടെ കാണുന്നത് എന്നുമാണ് പാരമ്പര്യം. ഈ പാരമ്പര്യമാണ് മാതാവിനെ വൈമാനികരുടെ മധ്യസ്ഥ.യായി വണങ്ങാന്‍ കാരണമായിരിക്കുന്നത്.