ലൂര്‍ദ്ദ് സന്ദര്‍ശിക്കാന്‍ 22 കാന്‍സര്‍ രോഗികള്‍ക്ക് മാര്‍പാപ്പയുടെ സാമ്പത്തിക സഹായം

Pope Francis greets a young patient with her family at the care centre Bambin Gesu pediatric hospital on December 21, 2013 in Rome, Italy. During the course of the visit, Pope Francis received the Christmas wishes of the young patients, promising prayers for their healing and offering words of encouragement. (Photo by Alessandra Benedetti/Corbis via Getty Images)

വത്തിക്കാന്‍സിറ്റി: രോഗസൗഖ്യത്തിന്റെ തീര്‍ത്ഥാടനകേന്ദ്രമായ ലൂര്‍ദ്ദ് സന്ദര്‍ശിക്കാന്‍ കുട്ടികളായ 22 കാന്‍സര്‍ രോഗികള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാമ്പത്തികസഹായം. റോമിലെ ജെമിലി ഹോസ്പിറ്റലിലെ രോഗികള്‍ക്കാണ് പാപ്പായുടെ സഹായം ലഭിക്കുന്നത്.

ഇവരുടെ യാത്രാചെലവിനായി പാപ്പ തനിക്ക് സമ്മാനമായി കിട്ടിയ ബൈസൈക്കിള്‍ ലേലം ചെയ്തു. ഇറ്റാലിയന്‍ ഓട്ടോമേക്കറായ പിയാജിയോ സമ്മാനിച്ച സൈക്കിളാണ് പാപ്പ ലേലം ചെയ്തത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജെമിലി ഹോസ്പിറ്റലിലെ രോഗികളായ കുട്ടികള്‍ സാന്താമാര്‍ത്തയിലെത്തി പാപ്പയെ സന്ദര്‍ശിച്ചിരുന്നു.

കൊറോണയുടെ വിലക്കുകള്‍ നീങ്ങിക്കഴിയുമ്പോള്‍ പാപയ്‌ക്കൊപ്പം കുട്ടികള്‍ ലൂര്‍ദ്ദമാതാവിന്റെ സന്നിധിയിലെത്തും,