ലൂര്‍ദ്: ജൂലൈ 16 ന് ലൂര്‍ദ്ദിലേക്കുള്ള വെര്‍ച്വല്‍ തീര്‍ത്ഥാടനം നടക്കും. കോവിഡ് മഹാമാരിയക്കെതിരെയുള്ള പ്രാര്‍ത്ഥനയുടെ ശക്തി വെളിവാക്കുന്നതായിരിക്കും തീര്‍ത്ഥാടനമെന്ന് റെക്ടര്‍ ഫാ. സേവ്യര്‍ ഡ ആര്‍ഡോസ് പറഞ്ഞു.
ലൂര്‍ദ്ദില്‍ മാത്രമുള്ള ആളുകള്‍ക്ക് വേണ്ടിയല്ല ലോകം മുഴുവനും വേണ്ടിയാണ് ഞങ്ങള്‍ അന്നേ ദിവസം പ്രാര്‍ത്ഥിക്കുന്നത്. ആത്മീയവും ശാരീരികവുമായ സൗഖ്യം നല്കുന്ന സ്ഥലമാണ് ലൂര്‍ദ്ദ്. അദ്ദേഹം വ്യക്തമാക്കി. ലോകംമുഴുവനുമുള്ള കാത്തലിക് ചാനലുകളിലൂടെ ഈ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാം.ജപമാല പ്രാര്‍ത്ഥനകള്‍, വചനസന്ദേശം, വിശുദ്ധ കുര്‍ബാന എന്നിവയോടുകൂടിയതാണ് തീര്‍ത്ഥാടനം. 1858 മുതല്‍ അഞ്ചുമില്യന്‍ തീര്‍ത്ഥാടകര്‍ ഇവിടെയെത്തുന്നുണ്ട്