ഉപവസിച്ച് മൂന്നു ദിവസത്തെ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനവുമായി ലൂസിയാന ഗവര്‍ണര്‍

ലുസിയാന: അടുത്ത ആഴ്ച മൂന്നു ദിവസത്തേക്ക് ഉച്ച ഭക്ഷണം ഒഴിവാക്കി ഉപവസിച്ച് പ്രാര്‍ത്ഥിച്ച് കൊറോണയ്‌ക്കെതിരെ അണിനിരക്കാന്‍ ലൂസിയാന ഗവര്‍ണര്‍ ജോണ്‍ ബെല്‍ എഡ്വേര്ഡിന്റെ ആഹ്വാനം. താന്‍ അടുത്ത ആഴ്ച മൂന്നു ദിവസത്തേക്ക് ഉച്ചഭക്ഷണം ഒഴിവാക്കുമെന്നും അദ്ദേഹം അരിയിച്ചിട്ടുണ്ട് ഗവര്‍ണറുടെ പ്രഖ്യാപനത്തെ ന്യൂ ഓര്‍ലിയന്‍സ് ആര്‍ച്ച് ബിഷപ് സ്വാഗതം ചെയ്തു.

എല്ലാ കത്തോലിക്കരും അദ്ദേഹത്തിന്റെ ആഹ്വാനമനുസരിച്ച് ഉപവാസപ്രാര്‍ത്ഥനയില്‍ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. കൊറോണ വ്യാപനം തടയാനുള്ള തന്റെ ഏറ്റവും പുതിയ ശ്രമത്തിന്റെ ഭാഗമായാണ് ചെറുതും എന്നാല്‍ അസാധാരണവുമായ ഈ നടപടിയെന്നും ഗവര്‍ണര്‍ പറയുന്നു.

ജൂലൈ 20 മുതല്‍ 22 വരെയാണ് ഉപവാസ പ്രാര്‍ത്ഥന.