ലൗ ജിഹാദ്: ജോസ് കെ മാണി നടത്തിയ പ്രതികരണം സന്തോഷകരമായ കാര്യമെന്ന് കെസിബിസി

കൊച്ചി: ലൗജിഹാദ് വിഷയത്തില്‍ ജോസ് കെ മാണി നടത്തിയ പ്രസ്താവനയെ പിന്തുണച്ചുകൊണ്ട് കെസിബിസി. ലൗജിഹാദ് എന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണെന്നും ഇക്കാര്യത്തില്‍ ജോസ് കെ മാണി നടത്തിയ പ്രതികരണം സന്തോഷകരമായ കാര്യമാണെന്നും കെസിബിസി വക്താവ് ഫാ. ജേക്കബ് പാലയക്കാപ്പള്ളി പറഞ്ഞു.

ലൗ ജിഹാദില്‍ സഭയ്ക്കും പൊതുസമൂഹത്തിനും ആശങ്കകളുണ്ട്. അത് പരിഹരിക്കേണ്ടത് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളുമാണെന്നും ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി പ്രതികരിച്ചിരുന്നു.